മാനഭംഗം അഭിനയിപ്പിച്ച് റാഗിങ് ; മനോനില തെറ്റി
കോട്ടയം: കിടങ്ങൂര്‍ സഹകരണ എഞ്ചിനീയറിംഗ് കോളജില്‍ ക്രൂമായ റാഗിങിന് ഇരയായ വിദ്യാര്‍ഥി മാനസികനില തെറ്റിയ നിലയില്‍ ആശുപത്രിയില്‍.
വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ നാലു പേരെ കോളജില്‍ നിന്നും പ്രിന്‍സിപ്പല്‍ പുറത്താക്കി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രാത്രിയിലാണ് കോളജിന്റെ 'പൂമ്പാറ്റ' ഹോസ്റ്റലില്‍ റാഗിംഗ് അരങ്ങേറിയത്.
ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ശാമുവേല്‍ ജോണ്‍ വില്‍ഫ്രഡാ (18)ണ് റാഗിംഗിന് ഇരയായത്. മദ്യലഹരിയില്‍ ശാമുവേലിന്റെ ഹോസ്റ്റല്‍ മുറിയിലെത്തിയ നാലംഗ സംഘം അസഭ്യം പറയാന്‍ ആദ്യം നിര്‍ബന്ധിക്കുകയായിരുന്നു.
തുടര്‍ന്ന് ആരെയെങ്കിലും മാനഭംഗപ്പെടുത്തിയിട്ടുണ്ടോ എന്നായി ചോദ്യം. ഇല്ലെന്ന് പറഞ്ഞതോടെ 18കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന രീതി കാണിച്ചുകൊടുക്കണമെന്നായി സംഘം.
നാലു വിദ്യാര്‍ഥികളെയും പ്രിന്‍സിപ്പല്‍ കോളജില്‍ നിന്നും പുറത്താക്കി. പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.