എസ് പി അപാനിച്ചെന്ന് വനിതാ ഓഫീസര്‍
തൃശൂര്‍: കേരള പൊലീസ് അക്കാദമിയില്‍ വനിതാ ഓഫീസറെ എസ്.പി. റാങ്കിലുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ അപമാനിച്ചതായി പരാതി.
അക്കാദമിയിലെ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയുള്ള എസ്.പി. വി. ചന്ദ്രനെതിരെയാണ് പരാതി. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജയകുമാരിയാണ് പരാതിക്കാരി.
ഒരു റെക്കോര്‍ഡ് വാങ്ങിക്കുന്നതിനായി എസ്പി നേരിട്ട് ജയകുമാരിയുടെ ഓഫീസിലെത്തുകയും മുറിയില്‍ച്ച് മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യുകയായിരുന്നുവത്രേ. മാത്രമല്ല ജയകുമാരിയുടെ കയ്യില്‍ നിന്നും ഇദ്ദേഹം റെക്കോര്‍ഡ് പിടിച്ചുവാങ്ങുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും തള്ളിമാറ്റുകയും ചെയ്തു.
മാനസികമായ പീഡിപ്പിച്ച എസ്.പിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്‌ളര്‍ക്കുമാരെ ഭീഷണിപ്പെടുത്തി ഫയലുകളില്‍ എസ്.പി. അനധികൃതമായി തീര്‍പ്പാക്കുന്നതായും പരാതിയില്‍ പറയുന്നു.
ഇങ്ങനെ അനധികൃതമായി എസ്.പി. കൈകാര്യം ചെയ്ത ഒരു ഫയലിന്റെ വിശദാംശങ്ങളും പരാതിക്കൊപ്പം അയച്ചിട്ടുണ്ട്.












Click it and Unblock the Notifications