ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചം: ഒബാമ

ഇന്ത്യയുടെ 63ാം സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിലാണ് ഒബാമയുടെ പരാമര്‍ശം. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒബാമ തന്റെ അഭിനന്ദനം അറിയിച്ചു.
സ്വാതന്ത്ര്യത്തിന് വേണ്ടി അഹിംസയിലൂടെ ഇന്ത്യ നടത്തിയ പോരാട്ടങ്ങള്‍, തീവ്രവാദത്തോടും ഭീകരവാദത്തോടുമുള്ള അതിന്റെ നിലപാട്. ജനാധിപത്യത്തിലുള്ള വിശ്വാസം, സഹനം, നിയമവാഴ്ച എന്നിവയെല്ലാം ലോകജനതയ്ക്ക് പ്രചോദനവും പ്രതീക്ഷയുടെ വെളിച്ചവുമാണ് ഒബാമ പറഞ്ഞു.
ഇന്ത്യ കാണിച്ചുതന്ന മാതൃക അമേരിക്കയുള്‍പ്പടെ പല രാജ്യങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ ഉള്‍പ്പടെയുള്ളവര്‍ തങ്ങള്‍ എത്രത്തോളം മഹാത്മാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് ഒബാമ പറഞ്ഞു.
നവംബറിലെ തന്റെ ഇന്ത്യാ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഒബാമ പറഞ്ഞു. 20 ലക്ഷത്തിലധികം വരുന്ന ഇന്തോ-അമേരിക്കന്‍ സമൂഹത്തിന്റെ സൗഹാര്‍ദപരമായ ജീവിതം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തിന്റെ തെളിവാണ്.
21ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ബന്ധങ്ങളിലൊന്നായി ഇതിനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications