ഒബാമ ഒപ്പു വച്ചു; വിസ ബില്‍ നിയമമായി

അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനാവശ്യമായ അധിക ച്ചെലവ് കണ്ടെത്തുന്നതിനാണ് ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍ക്ക് തിരിച്ചടിയാകുന്ന അതിര്‍ത്തിരക്ഷാ നിയമം അമേരിക്ക കൊണ്ടുവരുന്നത്.
അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തി സുരക്ഷയ്ക്ക് 60 കോടി ഡോളര്‍ അധികം സമാഹരിക്കുകയാണ് ലക്ഷ്യം. യു.എസ്. പ്രതിനിധി സഭയ്ക്കുപിറകേ സെനറ്റും കഴിഞ്ഞദിവസം ബില്‍ പാസാക്കിയിരുന്നു.
അമേരിക്കയില്‍ ഐ.ടി. അനുബന്ധ ജോലിക്കെത്തുന്ന വിദേശികളുടെ എച്ച്1ബി വിസാ നിരക്കും ബഹുരാഷ്ട്ര കമ്പനികളുടെ 'എല്‍' വിസയ്ക്കുള്ള നിരക്കും ഉയര്‍ത്തിയാണ് അധിക വിഭവ സമാഹരണത്തിനുള്ള വഴി കണ്ടെത്തിയിരിക്കുന്നത്.
മെക്‌സിക്കോയുമായുള്ള പങ്കാളിത്തം പുതിയ നിയമം വഴി ശക്തിപ്പെടുമെന്നും ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കുറ്റവാളി സംഘടനകളെയും മയക്കുമരുന്നു സംഘങ്ങളെയും നേരിടാന്‍ ഇതുവഴി കഴിയുമെന്നും ഒബാമ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, ഇന്ത്യയുടെ ആശങ്കയെപ്പറ്റി പ്രസ്താവനയില്‍ ഒരിടത്തും പരാമര്‍ശമില്ല. ഇന്ത്യന്‍ കമ്പനികളെ വിവേചനപരമായി ലക്ഷ്യമിടുന്നതാണ് ബില്ലെന്നും ഇത് കമ്പനികള്‍ക്ക് വന്‍ ബാധ്യതയാകുമെന്നും വാണിജ്യമന്ത്രി ആനന്ദ് ശര്‍മ യു.എസ്. വാണിജ്യ പ്രതിനിധി റോണ്‍ കിര്‍ക്കിനെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബില്‍ കൊണ്ടുവരുന്നതില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications