രാഹുലിനെ കരിങ്കൊടി കാണിച്ച 25 പേര്‍ അറസ്റ്റില്‍

ഗുല്‍ബര്‍ഗയില്‍ വച്ചാണ് രാഹുല്‍ ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ചത്. കര്‍ണാടകത്തിലെ പിന്നാക്ക പ്രദേശങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക അധികാരം നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ശരണ ബസവേശ്വര സ്‌കൂളില്‍ സംവാദത്തിനായി രാഹുല്‍ഗാന്ധി എത്തിയപ്പോള്‍ 50ഓളം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധപ്രകടനം നടത്തുകയായിരുന്നു.












Click it and Unblock the Notifications