വെടിയുണ്ടകള്‍ക്കുപകരം അവര്‍ മധുരം കൈമാറി
അട്ടാരി (അമൃത്സര്‍): വെടിയുണ്ടകള്‍ക്കു പകരം ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ മധുരപലഹാര കൈമാറ്റം.
പാക്ക് സ്വാതന്ത്യ്രദിനം പ്രമാണിച്ചാണ് ആഗസ്റ്റ് 14ന് ശനിയാഴ്ച അതിര്‍ത്തിയില്‍ മധുരപലഹാരക്കൈമാറ്റം നടന്നത്,
ഇവിടത്തെ ബിഎസ്എഫ് ചെക്ക് പോസ്റ്റില്‍ മധുരപലഹാരങ്ങളും പഴങ്ങളുമായി പാക്ക് അതിര്‍ത്തിസേനാംഗങ്ങള്‍ എത്തുകയായിരുന്നു.
മധുര സമ്മാനവുമായി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അയൂബിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് സംഘമാണു വന്നത്.
ഇന്ത്യയ്ക്കുവേണ്ടി ബിഎസ്എഫ് കമാന്‍ഡര്‍ സുമര്‍ സിങ് അവ ഏറ്റുവാങ്ങി. ഇരുഭാഗത്തെയും സൈനികര്‍ പരസ്പരം പുഞ്ചിരിച്ചു ഹസ്തദാനവും നടത്തി.












Click it and Unblock the Notifications