Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ മുഖ്യമന്ത്രിയ്ക്കുനേരെ ചെരുപ്പേറ്

Omar Abdulla
ശ്രീനഗര്‍: കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് നേരെ ചെരിപ്പേറ്. ശ്രീനഗറില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു പോലീസുകാരന്‍ ഒമറിനെതിരെ ഷൂ എറിഞ്ഞത്.

സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരാളാണ് മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒമറിനെതിരെ ഷൂ എറിഞ്ഞതെന്നാണ് റിപ്പോര്‍്ട്ട്. പോലീസ് ഇയാളെ അറസ്റ്റുചെയ്ത് നീക്കി.

എന്നാല്‍ ഷൂസ് ഒമറിന്റെ ദേഹത്ത് കൊണ്ടില്ല. വിവിഐപി സുരക്ഷയുളള ആളാണ് കശ്മീര്‍ മുഖ്യമന്ത്രി. വന്‍ സുരക്ഷാ വീഴ്ച്ചയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.

ചെരുപ്പല്ലേ, കല്ലെറിഞ്ഞില്ലല്ലോ എന്ന് സംഭവത്തെക്കുറിച്ച് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. മിനിമം ഒരു കല്ലെങ്കിലും എറിയണമായിരുന്നു. പ്രതിഷേധിക്കാനുള്ള മാര്‍ഗം ഇതല്ല-അദ്ദേഹം പറഞ്ഞു.

ഷൂവെറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷം ് ഒമര്‍ അബ്ദുള്ള പ്രസംഗം തുടര്‍ന്നു. കുറച്ചുനാളായി കശ്മീര്‍ സംഘര്‍ഷത്തിന്റെ നിഴലിലാണ്.

അനിഷ്ടസംഭവങ്ങളില്‍ കുറച്ചുദിവസങ്ങള്‍ക്കിടെ മരിച്ചവരുടെ എണ്ണം 57 ആണ്. ഇവിടെ കര്‍ഫ്യൂ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+