നഗ്നത മറയ്ക്കാന്‍ ദേശീയപതാക; വിദേശികള്‍ പിടിയില്‍
ആലപ്പുഴ: ഇന്ത്യന്‍ ദേശീയപതാക ഉടുവസ്ത്രമാക്കി അനാദരവുകാട്ടിയതിനു പത്തു വിദേശവിദ്യാര്‍ഥികളെ പോലീസ് പിടികൂടി.
നെഹ്‌റുട്രോഫി വള്ളംകളിക്കിടെ ഹൗസ്‌ബോട്ടില്‍ ദേശീയപതാക അരയില്‍ച്ചുറ്റിയും മറ്റും നൃത്തം ചെയ്തതിനാണ് ഇവര്‍ക്കെതിരേ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തത്.
ബ്രിട്ടനില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ നിക്കോളാസ് ബാര്‍ബര്‍, ക്രിസ്റ്റീനാ ഹെഡ്‌സണ്‍, ജോണ്‍ ഗ്രാന്‍ഹാം, ആനിപെക്ക്്, അലീന ജൂള്‍, ഹെര്‍ലി വാട്‌സണ്‍, ജോണ്‍ പിക്ചര്‍, സിയാന്‍ ഹെയ്സ്റ്റ്, അമന്‍, ഇന്ത്യന്‍ വംശജയായ രശ്മി പുരി എന്നിവരെയാണു പിടികൂടിയത്.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ ക്ഷണപ്രകാരം പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നാലുമാസത്തെ കോഴ്‌സിനെത്തിയതാണിവരെന്ന് പോലീസ് പറഞ്ഞു.
വര്‍ക്കലയില്‍നിന്നാണ് ഇവര്‍ ഇന്ത്യന്‍ ദേശീയപതാക വാങ്ങിയത്. വള്ളംകളിക്കിടെ ഇവര്‍ പതാകയോട് അനാദരവ് കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സന്ധ്യയോടെ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച ഇവരെ ഇന്ന് പാസ്‌പോര്‍ട്ടും മറ്റ് യാത്രാരേഖകളും ഹാജരാക്കാമെന്ന ഹൗസ്‌ബോട്ടുകാരുടെ ഉറപ്പില്‍ രാത്രി ഒമ്പതോടെ വിട്ടയച്ചു.












Click it and Unblock the Notifications