വര്‍ഗീയതയെ തോല്‍പ്പിക്കണം: വിഎസ്

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു വിഎസ്.
അടുത്ത വര്‍ഷത്തോടെ കേരളം എല്ലാ കുടുംബങ്ങള്‍ക്കും വീടുള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തെ കാര്‍ന്നുതിന്നുകയാണെന്നും അവര്‍ ചൂതാട്ടം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാര്‍ഷിക മേഖലയിലും അടിസ്ഥാന മേഖലയിലും വികസനം കൊണ്ടുവരാന്‍ കഴിഞ്ഞതായും വികസന പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം മുന്നോട്ടുപോകുമെന്നും വിഎസ് പറഞ്ഞു.
പോലീസിലെ വിവിധ കേഡറ്റുകളുടെ പരേഡുകളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ പോലീസ് ബഹുമതി നേടിയവര്‍ക്കുള്ള മെഡലുകള്‍ സമ്മാനിച്ചു.
സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന പരേഡുകളില്‍ വിവിധ മന്ത്രിമാര്‍ പങ്കെടുത്ത് പോലീസ് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.












Click it and Unblock the Notifications