Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് മദനി

Madani
കൊല്ലം: അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി. അന്‍വാര്‍ശേരിയില്‍ കാണാനെത്തിയ മതനേതാക്കളെയാണ് മദനി നിയമത്തിന് വിധേയനാകാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

അറസ്റ്റിന്റെ പേരില്‍ അന്‍വാര്‍ശ്ശേരിയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ തയാറല്ലെന്നും മദനി പറഞ്ഞതായി മതപണ്ഡിതര്‍ അറിയിച്ചു.

ഈ അവസ്ഥ നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. രണ്ട് ദിവസത്തിനകം അറസ്റ്റ് സംബന്ധിച്ച് പൊലീസ് നടപടിയുണ്ടായില്ലെങ്കില്‍ സ്വമേധയാ തീരുമാനമെടുക്കുമെന്ന് മഅദനി അറിയിച്ചതായി മതനേതാക്കള്‍ പറഞ്ഞു.

അതേസമയം കര്‍ണാടക പൊലീസിന്റെ അറസ്റ്റ് വാറന്റിന്റെ വിവരം മദനിയെ അറിയിച്ചു.മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കണക്കിലെടുത്ത് അന്‍വാര്‍ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശനിയാഴ്ച തന്നെ അറസ്റ്റുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ട് അന്‍വാര്‍ശേരിയില്‍ പൊലീസ് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ വൈകീട്ടത്തോടെ അറസ്റ്റ് മാറ്റിവച്ചിരിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നു.

ശാസ്താംകോട്ട, മൈനാകപ്പള്ളി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ് ആക്ടിലെ 144 വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+