Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി അറസ്റ്റിന് വഴങ്ങണം: വിഎസ്

VS
തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മദനി അറസ്റ്റിന് വഴങ്ങണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്നെ സന്ദര്‍ശിക്കാനെത്തിയ മത, രാഷ്ട്രീയ നേതാക്കളോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇക്കാര്യത്തില്‍ കേരളത്തിന് ഇനി ഒന്നും ചെയ്യാനില്ല, ചെയ്യാനുള്ളത് കര്‍ണാടകത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതുവരെ മദനിയെ അറസ്റ്റുചെയ്യരുതെന്നാണ് പിഡിപിയുമായി ആഭിമുഖ്യമുള്ള മുസ്‌ലീം സംഘടനകള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ നിയമപരമായി ചില പരിമിതികള്‍ ഈ കേസിലുണ്ടെന്നും അറസ്റ്റ് വാറണ്ടുള്ളതിനാല്‍ ഔദ്യോഗികമായി നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഇവരെ അറിയിച്ചതായാണ് വിവരം.

15ഓളം സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചത്. ബി.എസ്.പി. നേതാവ് നീലലോഹിതദാസ നാടാര്‍, മാധ്യമ നിരീക്ഷകന്‍ ഭാസുരേന്ദ്രബാബു എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

കേസിനെ രാഷ്ട്രീയ പ്രേരിതമായാണ് കാണുന്നതെന്നും കുറ്റപത്രത്തില്‍ സത്യവിരുദ്ധമായ പരാമര്‍ശങ്ങളുണ്ടെന്നും മുഖ്യമന്ത്രിയെ കണ്ട ശേഷം പുറത്തുവന്ന സംഘടനാ പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+