സൗദിയില്‍ വാഹനാപകടത്തില്‍ 3മലയാളികള്‍ മരിച്ചു
ജിദ്ദ: സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം യാത്ര ചെയ്ത വാഹനം അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. പരിക്കേറ്റ ഒരു മലയാളി ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ്, ഒരാള്‍ ബംഗാള്‍ സ്വദേശിയും. മരിച്ചവരില്‍ ഒരാള്‍ രാമനാട്ടുകരയ്ക്കു സമീപം ചേലേമ്പ്ര സ്വദേശി അബൂബക്കറാണ്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല.
ജിദ്ദയാംബു റോഡില്‍ ശനിയാഴ്ചയാണ് സംഭവം. ഇവിടെ നിന്ന് മുന്നൂറു കിലോമീറ്റര്‍ അകലെയുള്ള തുറമുഖ പട്ടണമായ യാംബുവിലേക്ക് ജോലിയുടെ ഭാഗമായുള്ള യാത്രയിലായിരുന്നു ഇവര്‍.












Click it and Unblock the Notifications