വിപണി മൂല്യം: റിലയന്‍സിനെ ടാറ്റ പിന്തള്ളി

1,35,300 കോടിയുമായി അനില്‍ അഗര്‍വാളിന്റെ സ്‌റ്റെര്‍ലൈറ്റ് ഗ്രൂപ്പാണ് മൂന്നാമത്. നാലാം സ്ഥാനത്തുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ വിപണി മൂല്യം
1,25,000 കോടി രൂപയാണ്. (1,20,500 കോടിയുമായി സുനില്‍ മിത്തലിന്റെ ഭാരതി ഗ്രൂപ്പ്അഞ്ചാംസ്ഥാനത്താണ്.
മുകേഷിന്റെയും അനിലിന്റെയും റിലയന്‍സ് ഗ്രൂപ്പുകളുടെ വിപണി മൂല്യം ഒന്നിച്ചെടുത്താല്‍ മാത്രമേ ടാറ്റ രണ്ടാംസ്ഥാനത്തേക്കു പോകൂ. രണ്ടു റിലയന്‍സ് ഗ്രൂപ്പുകളുടെയും വിപണിമൂല്യം ചേരുമ്പോള്‍ 4,47,000 കോടിയ്ക്കടുത്തു വരും.
ടാറ്റ നേതൃപദവിയില്‍ നിന്നും വിരമിയ്ക്കാനൊരുങ്ങുന്ന ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്്ക്ക് ഏറെ അഭിമാനിയ്ക്കാവുന്ന നേട്ടമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ പാനലിനെ നിയോഗിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ഉപ്പു മുതല്‍ സോഫ്റ്റ് വെയര്‍ വരെയുള്ള ഗ്രൂപ്പിന്റെ അടുത്ത ചെയര്‍മാന്‍ ആരാവുമെന്നതിനെച്ചൊല്ലി ചര്‍ച്ചകളും പൊടിപൊടിയ്ക്കുകയാണ്. ഇതിനിടെയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ പിന്തള്ളിക്കൊണ്ട് ടാറ്റ ഒന്നാമതെത്തിയിരിക്കുന്നത്.
1991 മുതല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പദവി വഹിയ്ക്കുന്ന രത്തന്‍ ടാറ്റ 2012 ഡിസംബറിലാണ് വിരമിയ്ക്കുന്നത്.












Click it and Unblock the Notifications