22കാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി
നാഗ്പൂര്‍: സ്വന്തമായി വീടില്ലാതെ തെരുവില്‍ക്കഴിയുന്ന 22കാരിയെ അഞ്ചുപേര്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
ശനിയാഴ്ച രാത്രി നാഗ്പൂര്‍ നഗരത്തിലെ തിരക്കേറിയ തെരുവില്‍വച്ചാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
സംഘം യുവതിയെ മഹാരാജ്ബാഗിലെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.
സംഭവത്തില്‍ ഇതേവരെ അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. കുറ്റവാളികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.












Click it and Unblock the Notifications