Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍വെല്‍ത്തിന് റഹ്മാന്‍ സ്പര്‍ശം

ദില്ലി: ഒക്‌ടോബറില്‍ ദില്ലിയില്‍ അരങ്ങേറുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്റെ മാന്ത്രിക സ്പര്‍ശം. റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനം ഗെയിംസിന്റെ ഔദ്യോഗിക ഗാനമായി അംഗീകരിച്ചു. നഗരവികസനമന്ത്രി ജയ്പാല്‍ റെഡ്ഢിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

പത്തു ദിവസത്തിനകം ഗാനം പൊതുജനങ്ങളിലേക്കെത്തിക്കാന്‍ അവസരമൊരുങ്ങും. ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ഗാനം നിര്‍മ്മിച്ചിരിയ്ക്കുന്നത് ഭരത് ബാലയാണ്.

ഉദ്ഘാടനച്ചടങ്ങില്‍ അവസാനത്തേതായിട്ടായിരിക്കും ഔദ്യോഗികഗാനം അവതരിപ്പിയ്ക്കപ്പെടുക. ഫുട്‌ബോള്‍ ലോകകപ്പില്‍ ഷക്കീറയുടെ വാക്ക വാക്ക..തീംസോങ് ഉയര്‍ത്തിയ ആവേശം കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ എആര്‍ റഹ്മാന്‍ സാധ്യമാക്കുമെന്നാണ് ഏവരും പ്രതീക്ഷിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+