മദനി: കേരളം സഹകരിക്കുന്നില്ലെന്ന് കര്‍ണാടക

കര്‍ണാടക പോലീസ് സംസ്ഥാനത്തെത്തി ആറ് ദിവസമായിട്ടും നടപടിയൊന്നും എടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആചാര്യ കേരളത്തിനെതിരെ തിരിഞ്ഞിരിയ്ക്കുന്നത്. അറസ്റ്റിനായി മറ്റെന്തെങ്കിലും നീക്കങ്ങള്‍ നടത്തുമെന്ന സൂചനയാണ് മന്ത്രി ഇതിലൂടെ നല്‍കിയിരിക്കുന്നത്.
മദനിയെ ചൊവ്വാഴ്ചയാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. ഇക്കാര്യം അതിന്റെ എല്ലാ ഗൗരവത്തോടുകൂടിയും കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ കേരളത്തിലേക്കയച്ചത്. മദനിയുടെ അറസ്റ്റ് സംബന്ധിച്ച് കേരള പോലീസില്‍ നിന്നും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
കീഴടങ്ങുമെന്ന് മദനി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, പറഞ്ഞ വാക്ക് അദ്ദേഹം പ്രവര്‍ത്തിയില്‍ കാണിക്കുന്നില്ലെന്നും ആചാര്യ പറഞ്ഞു. അറസ്റ്റ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെങ്കിലും അറസ്റ്റോ കീഴടങ്ങലോ തിങ്കളാഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications