മല്യയുടെ സൈറ്റില്‍ പാക് പതാകയുമായി ഹാക്കര്‍മാര്‍

വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ സൈറ്റില്‍ പാക് പാതാക അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതായി മല്യയുടെ വക്താവ് പ്രകാശ് മിര്‍പുരി അറിയിച്ചു.
മല്യയുടെ മല്യ ഇന്‍ പാര്‍ലമെന്‍റ് എന്ന വെബ്‌സൈറ്റിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി പാക് പതാക പ്രസിദ്ധീകരിച്ചത്. പതാകയോടൊപ്പം തങ്ങള്‍ പാക് സൈബര്‍ സൈന്യമാണെന്ന് വിശദീകരിക്കുന്നുമുണ്ട്്.
ഇവരുടെ ഭീഷണി സന്ദേശവും സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്്. തന്റെ വെബ്‌സൈറ്റിന്റെ മുഖം മാറ്റം തന്നെ ഞെട്ടിച്ചെന്ന് മല്യ പ്രതികരിച്ചു. ഞായറാഴ്ച രാവിലെ സൈറ്റ് സന്ദര്‍ശിച്ചപ്പോഴാണ് പാക് പതാകയും ഭീഷണി സന്ദേശവും കണ്ടതെന്ന് മല്യ പറഞ്ഞു.
സംഭവം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അപകട ചിഹ്നത്തോടൊപ്പം 'ഞങ്ങള്‍ ഉറങ്ങുകയാണ്, മരിച്ചിട്ടില്ല' എന്ന സന്ദേശവും വെബ്‌സൈറ്റിലുണ്ട്












Click it and Unblock the Notifications