മദനി: അലോക് കുമാര്‍ തലസ്ഥാനത്തെത്തി

ബാംഗ്ലൂര്‍ പോലീസ് ജോയിന്‍ കമ്മീഷണര്‍ അലോക് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഓംകാരയ്യ എന്നിവരാണ് തിരുവനന്തപുരത്ത് എത്തിയത്.
കര്‍ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡി.ജി.പി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്.
തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി ഹേമചന്ദ്രനെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരം കര്‍ണാടക പോലീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു.
അറസ്റ്റിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കൊല്ലം എസ്.പി ഹര്‍ഷിത അത്തല്ലൂരിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
അതിനിടെ അന്‍വാര്‍ശേരിയിലുള്ള പോലീസ് സന്നാഹം തിങ്കളാഴ്ച രാവിലെ ശക്തമാക്കി. ഇവിടേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ അടക്കമുള്ളവയെ കടത്തിവിടുന്നില്ല.












Click it and Unblock the Notifications