Get Updates
Get notified of breaking news, exclusive insights, and must-see stories!

വാളയാറിനടുത്ത് തീവണ്ടി തട്ടി ആനക്കുട്ടി ചരിഞ്ഞു

വാളയാര്‍: തീവണ്ടിയിടിച്ച് വാളയാറിനടുത്ത് കാട്ടാനക്കുട്ടി ചരിഞ്ഞു. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം മുക്കാല്‍മണിക്കൂറോളം തടസ്സപ്പെട്ടു.

വാളയാറിനും ചുളളിമടയ്ക്കും ഇടയില്‍ വനത്തിനുളളളില്‍ രാത്രി പത്തു മണിയോടെയായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈമെയിലാണ് ആനക്കുട്ടിയെ ഇടിച്ചിട്ടതെന്ന് റെയില്‍വേവൃത്തങ്ങള്‍ പറഞ്ഞു.

അപകടവിവരം ലോക്കോ പൈലറ്റ് റയില്‍വേ പൊലീസ് അധികൃതരെ വിളിച്ചറിയിച്ചു. പിന്നീട് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തേക്ക് തിരിച്ചെങ്കിലും കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍ മടങ്ങേണ്ടി വന്നു. അപകടത്തെത്തുടര്‍ന്ന് ഐലന്‍ഡ്എക്‌സ്?പ്രസ് ഉള്‍പ്പെടെയുള്ള വണ്ടികള്‍ 45 മിനിറ്റിലേറെ പിടിച്ചിട്ടു.

ആനക്കുട്ടിയുടെ ജഡം ഗാര്‍ഡും ഡ്രൈവറുമുള്‍പ്പെടെയുള്ളവര്‍ ട്രാക്കില്‍നിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. രാത്രിതന്നെ റെയില്‍വേ മെയിന്റനന്‍സ്‌വിഭാഗം സ്ഥലത്തെത്തി ട്രാക്ക്പരിശോധന നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+