ലാവലിന്‍ കമ്പനിയ്ക്ക് സമന്‍സ്
കൊച്ചി: ലാവലിന്‍ കേസില്‍ എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് കൊച്ചി സിബിഐ കോടതി സമന്‍സ് അയച്ചു.
കേസിലെ ആറാം പ്രതിയും കമ്പനി സീനിയല്‍ വൈസ് പ്രസിഡന്റുമായ ക്‌ളോസ് ടെന്‍ഡ്രലിന് ജാമ്യമില്ലാ വാറന്റും അയച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഴിയാണു സമന്‍സും വാറന്റും അയച്ചത്.
ട്രെന്‍ഡലിനെതിരെ നേരത്തെ വാറന്റ് അയച്ചിരുന്നെങ്കിലും അതു ട്രെന്‍ഡല്‍ കൈപ്പറ്റിയിരുന്നില്ല. ട്രെന്‍ഡലിനെതിരായ വാറന്റ് കൈമാറാന്‍ ആവശ്യപ്പെട്ടു സിബിഐ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.












Click it and Unblock the Notifications