തീവണ്ടിക്ക് മുന്നില്‍ ചാടിയ 17കാരി ആശുപത്രിയില്‍
കൊച്ചി: എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഞ്ചിന്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് 17കാരിയായ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.
ഗുരുതരമായി പരിക്കേറ്റ അരൂര്‍ സ്വദേശിനിയായ 17കാരിയെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആലപ്പുഴയ്ക്കടുത്ത് അരൂര്‍ മാര്‍ക്കറ്റിന് സമീപമുള്ള ഓവറിനടുത്ത് വച്ച് പെണ്‍കുട്ടി തീവണ്ടിയ്ക്ക്് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. ഇതുകണ്ട െ്രെഡവര്‍ തീവണ്ടിയുടെ വേഗത പെട്ടെന്ന് കുറച്ചു. എന്നാല്‍ ചക്രങ്ങള്‍ പെണ്‍കുട്ടിയുടെ കാലിനുമുകളിലൂടെ കയറിയിറങ്ങി. യാത്രക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കുമ്പളം സ്‌റ്റേഷനിലെത്തിക്കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications