Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയില്‍ കീഴടങ്ങുമെന്ന് മദനി

Madani
കൊല്ലം: ബാംഗ്‌ളൂര്‍ സ്‌ഫോടനക്കേസില്‍ താന്‍ കോടതിയില്‍ കീഴടങ്ങുമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. കീഴടങ്ങലിന്റെ ദിവസവും സമയവും തിങ്കളാഴ്ച പറയുമെന്ന് അന്‍വാര്‍ശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യപരമായ കാരണങ്ങളാലാണ് കീഴടങ്ങല്‍ വൈകുന്നത്. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന പ്രതീക്ഷയില്ല- മദനി പറഞ്ഞു.

അറസ്റ്റുണ്ടായാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. പോലീസ് അന്‍വാര്‍ശേരിയിലെത്തി അറസ്റ്റുചെയ്‌തേ അടങ്ങൂ എന്ന നിലപാടിലാണെങ്കില്‍ കൊണ്ടുപോകട്ടെ- മദനി പറഞ്ഞു.

പോലീസിനു മുന്നില്‍ കീഴടങ്ങുന്നതിനു ബുദ്ധിമുട്ടുണ്ട്്. അന്‍വാര്‍ശേരി പൂട്ടാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഗൂഢനീക്കം നടക്കുന്നുണ്ട്്. പോലീസിലെ ഇത്തിള്‍ക്കണ്ണികളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്-അദ്ദേഹം ആരോപിച്ചു.

അതേസമയം, കോടതിയില്‍ കീഴടങ്ങുമെന്ന മദനിയുടെ പ്രഖ്യാപനം പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അറസ്റ്റിനുള്ള നീക്കങ്ങള്‍ ഞായറാഴ്ചയും തുടര്‍ന്നു. കര്‍ണാടക പോലീസിന്റെ വാറന്റുണ്ടെന്നുള്ള വിവരം അറിയിക്കുന്ന നോട്ടീസ് ഞായറാഴ്ച വൈകുന്നേരം പോലീസ് അന്‍വാര്‍ശേരിക്ക് മുന്നില്‍ പതിച്ചു.

പ്രശ്‌നങ്ങളില്ലാതെ അറസ്റ്റിന് വഴങ്ങണമെന്നും അന്‍വാര്‍ശേരിയില്‍ നിന്ന് താമസക്കാര്‍ വിട്ടുപോകണമെന്നും നോട്ടീസില്‍ പറയുന്നു.

അന്‍വാര്‍ശേരിക്കുള്ളില്‍ ആയുധങ്ങള്‍ ശേഖരിച്ചിട്ടുണെ്ടന്നുള്ള വിവരവും നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി ഡിവൈഎസ്പി സി. ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നോട്ടീസ് പതിച്ചത്.

നോട്ടീസ് മദനിക്ക് കൈമാറാന്‍ ശ്രമിച്ചെങ്കിലും അത് സാധ്യമാകാതിരുന്നതുകൊണ്ടാണ് അന്‍വാര്‍ശേരിക്ക് മുന്നില്‍ പതിക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+