മദനി കീഴടങ്ങാന്‍ തയ്യാറെടുക്കുന്നു: പൂന്തുറ സിറാജ്
കൊല്ലം: അബ്ദുള്‍ നാസര്‍ മദനി ബാംഗ്ലൂര്‍ യാത്രയ്ക്ക് തയ്യാറെടുക്കുകയാണെന്നും നിയമം ലംഘിച്ചുള്ള ഒരു തീരുമാനത്തിനും പിഡിപി തയ്യാറല്ലെന്നും പിഡിപി നേതാവ് പൂന്തുറ സിറാജ്.
പി ഡി പി ജില്ലാനേതാക്കളുമായി ആശയവിനിമയം പൂര്‍ത്തിയായ ശേഷം മദനി കീഴടങ്ങും. അന്തിമതീരുമാനം വൈകിട്ട് ഉണ്ടാകും. കീഴടങ്ങുമെന്ന തീരുമാനത്തില്‍ ഒരു മാറ്റവുമില്ല- സിറാജ് അറിയിച്ചു.
ആരോഗ്യം മോശമായതുമൂലമാണ് കീഴടങ്ങല്‍ വൈകുന്നതെന്നും ഒരു മെഡിക്കല്‍ സംഘം ഉച്ചകഴിഞ്ഞ് മഅദനിയെ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications