അന്‍വാര്‍ശേരിയില്‍ പിഡിപി യോഗം നടന്നില്ല
കൊല്ലം:അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേരുമെന്ന് പ്രഖ്യാപിച്ചിരുന്ന പി ഡി പി നേതൃയോഗം പോലീസ് വിലക്കി.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യോഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. മൂന്ന് നേതാക്കള്‍ക്ക് വീതം മദനിയുമായി സംസാരിക്കാമെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
മദനി കീഴടങ്ങുന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന നേതൃയോഗത്തില്‍ തീരുമാനിക്കുമെന്നാണു പിഡിപി നേതാക്കള്‍ രാവിലെ വ്യക്തമാക്കിയിരുന്നത്.
അറസ്റ്റായാലും കോടതിയില്‍ കീഴടങ്ങലായാലും ചൊവ്വാഴ്ച തന്നെയുണ്ടാകുമെന്നാണ് അന്‍വാര്‍ശേരിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഇതിനിടെ മദനിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള പൊലീസ് സംഘം കേരള പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദനിയുടെ അറസ്റ്റ് വാറണ്ടിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം.
കൊല്ലത്തെത്തിയ കര്‍ണാടക പൊലീസ് ഉന്നതോദ്യോഗസ്ഥരും കേരള പൊലീസും തമ്മില്‍ മദനിയുടെ കാര്യത്തില്‍ പലവട്ടമായി ചര്‍ച്ചകള്‍ നടത്തുകയാണ്.












Click it and Unblock the Notifications