കൈവെട്ട് കേസ്: തേജസ് എഡിറ്ററെ ചോദ്യം ചെയ്തു
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ തേജസ് ദിനപത്രത്തിന്റ എഡിറ്ററെ ചോദ്യം ചെയ്തു.
ചൊവ്വാഴ്ച മുവാറ്റുപുഴയില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലാണ് പ്രഫസര്‍ പി. കോയ ഹാജരായത്.
അധ്യാപകനെതിരെ ഉണ്ടായ ആക്രമണം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയാണോ എന്നു പൊലീസ് പരിശോധിക്കുന്നതിന്റെ ഭാഗമായാണു കോയയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ചോദ്യം ചെയ്ത ശേഷം ഇദ്ദേഹത്തെ വിട്ടയച്ചു. ചൊവ്വാഴ്ച തന്നെ തന്നെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് എന്നിവരോടു ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications