കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാറില്‍ തലകുടുങ്ങിയ കരടിയെ രക്ഷപ്പെടുത്തി

  • By Ajith Babu
Google Oneindia Malayalam News

The cub with the jar stuck on its head in the Ocala National Forest, Florida.
ഹൂസ്റ്റണ്‍: പ്ലാസ്റ്റിക് ഭരണിയ്ക്കുള്ളില്‍ തല കുടങ്ങി ദുരിതമനുഭവിച്ചിരുന്ന കരടിക്കുഞ്ഞിനെ വിദഗ്ധര്‍ രക്ഷപ്പെടുത്തി.ഫ്‌ളോറിഡയിലെ ഒക്കാല നാഷണല്‍ ഫോറസ്റ്റിലാണ് ആറു മാസത്തോളം പ്രായമുള്ള കരടിക്കുഞ്ഞ് ജാറിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കാടിന് സമീപമുള്ള ജനവാസ കേന്ദ്രങ്ങളിലെ കുപ്പത്തൊട്ടികളില്‍ തള്ളക്കരടിയോടൊപ്പം ഭക്ഷണം തെരയുന്നതിനിടെയാണു കുഞ്ഞിന്റെ തല ഭരണിയില്‍ കുടുങ്ങിയതെന്ന് കരുതപ്പെടുന്നു.

ഭരണിയില്‍ തലകുടുങ്ങിയ നിലയില്‍ കരടിക്കുഞ്ഞിനെ നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. അവരാണ് വന്യജീവി സംരക്ഷകരെ വിവരമറിയിച്ചത്. തലകുടുങ്ങി ഭക്ഷണവും വെള്ളവും കഴിയ്ക്കാനാവാതെ അവശനായി തള്ളയ്ക്ക് പിന്നാലെ നടക്കുന്ന അവസ്ഥയിലാണ് രക്ഷാപ്രവര്‍ത്തകര്‍ കരടിക്കുഞ്ഞിനെ കണ്ടെത്തിയത്.

തള്ളയെ മയക്കുവെടിവച്ചു വീഴ്ത്തിയശേഷമാണവര്‍ കുഞ്ഞിനെ പിടികൂടിയത്. തലയില്‍ ഭരണി കുടുങ്ങിയിട്ട് പത്തുദിവസമെങ്കിലും കഴിഞ്ഞുവെന്നാണ് നിഗമനം. രക്ഷപെടുത്താന്‍ രണ്ടുദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ അതു ചത്തുപോകുമായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ബോധം തെളിഞ്ഞതിന് ശേഷം തള്ളക്കരടി കുഞ്ഞിനെ പരിചരിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ടു കരടികളെയും ജനവാസം കുറഞ്ഞ പ്രദേശത്തേക്ക് മാറ്റിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X