ഭയമില്ലാതെ ഒബാമയും കുടുംബവും കടലില്‍ നീന്തി
വാഷിങ്ടണ്‍: മെക്‌സിക്കന്‍ കടലിടുക്കിലുണ്ടായ എണ്ണച്ചോര്‍ച്ചയെത്തുടര്‍ന്ന് വിനോദസഞ്ചാരമേഖലയില്‍ ഉണ്ടായ തിരിച്ചടി പരിഹരിക്കാന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ.
കടലില്‍ നീന്തുന്നതില്‍ പ്രശ്‌നമില്ലെന്ന് കാണിയ്ക്കാനായി ഒബാമ കുടുംബവുമൊന്നിച്ച് കടലില്‍ നീന്താനിറങ്ങി.
ഫേഌറിഡയിലെ പാനമ സിറ്റി ബീച്ചില്‍ അവധി ദിനമാഘോഷിക്കാനെത്തിയ ഒബാമയും കുടുംബവും കടലില്‍ നീന്തിത്തുടിച്ച് വിനോദസഞ്ചാരികള്‍ക്ക് ധൈര്യം പകര്‍ന്നു. ഭാര്യ മിഷേലും മകള്‍ സാഷയും ഒബാമയ്‌ക്കൊപ്പമുണ്ടായിരുന്നു.
മെക്‌സിക്കന്‍ കടല്‍തീരത്തേക്ക് ഉല്ലാസയാത്ര പോവാന്‍ അമേരിക്കക്കാരോട് ആഹ്വാനം ചെയ്യുന്ന പ്രസിഡന്റ് എന്തുകൊണ്ട് അങ്ങനെ ചെയ്ത് മാതൃക കാട്ടുന്നില്ലായെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.
ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറിലുണ്ടായ ചോര്‍ച്ച ആഴ്ചകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പരിഹരിച്ചത്.












Click it and Unblock the Notifications