ഒന്‍പതാംനിലയില്‍ നിന്നു വീണ യുവതി രക്ഷപ്പെട്ടു
ബ്യൂണസ് അയേഴ്‌സ്: കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്നും വീണ്ട 21കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലാണ് സംഭവം നടന്നത്. അര്‍ജന്റീനയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ദക്ഷിണാഫ്രിക്കക്കാരിയായാണ് വന്‍വീഴ്ചയെ അതിജീവിച്ചത്.
കണങ്കാലിന് താഴെയായി പൊട്ടലും മുഖത്ത് പരിക്കുകളുമുള്ള അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അവരുടെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പരുക്കുകള്‍ കാരണം മുഖത്ത് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. താക്കോല്‍ അകത്തുവച്ച് വീട് പുറത്തുനിന്നും പൂട്ടിപ്പോയപ്പോള്‍ ഒന്‍പതാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ടെറസിലേയ്ക്ക് ചാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications