Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎമ്മിനുള്ളില്‍ വച്ച് നഗ്നത കാണിച്ച് പണം തട്ടി

പാരീസ് : പണമെടുക്കാനായി എടിഎം കൗണ്ടറില്‍ കയറിയവരെ നഗ്നതകാണിച്ച് മയക്കി യുവതികള്‍ പണം തട്ടിയെടുത്തു. പാരീസിലാണ് സംഭവം നടന്നത്.

എടിഎമ്മില്‍ പണമെടുക്കാന്‍ കയറിയ ഒരാള്‍ക്കുപിന്നാലെ രണ്ട് സുന്ദരിമാരും അകത്തുകയറി. ഇയാള്‍ മെഷിനില്‍ പിന്‍കോഡ് ടൈപ്പ് ചെയ്ത് കഴിഞ്ഞയുടന്‍ യുവതികള്‍ രണ്ടുപേരും മേല്‍വസ്ത്രത്തിന്റെ കുടുക്കഴിച്ചിട്ടു.

പണമെടുക്കാന്‍ കയറിയയാള്‍ തങ്ങളുടെ ശരീരസൗന്ദര്യം ആസ്വദിക്കുന്ന തക്കത്തിന് യുവതികളിലൊരാള്‍ കാഷ്് ബട്ടനില്‍ അമര്‍ത്തി 300 യൂറോ കയ്യിലാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ മടങ്ങുകയും ചെയ്തു.

പണം നഷ്ടപ്പെട്ടയാള്‍ പൊലീസില്‍ പാരതി നല്‍കിയിട്ടുണ്ട്. എടിഎമ്മിലെ രഹസ്യക്യാമറയില്‍ നിന്നും പൊലീസിന് യുവതികളുടെ വീഡിയോ ലഭിച്ചിട്ടുണ്ട്.

എന്തായാലും എടിഎമ്മില്‍ കയറി പണമെടുക്കുമ്പോള്‍ എത്ര ആകര്‍ഷകമായ കാര്യം കണ്ടാലും ശ്രദ്ധമാറരുതെന്ന് പാരീസ് പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+