സാമ്പത്തിക ശക്തി: ജപ്പാനെ പിന്തള്ളി ചൈന രണ്ടാമത്

കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളില്‍ വന്‍കുതിപ്പ് നടത്തിയ ചൈന ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ജപ്പാനെ പിന്തള്ള രണ്ടാമത്തെത്തി, ഇനി മുന്നില്‍ അമേരിക്ക മാത്രമാണുള്ളത്. രണ്ടാംപാദത്തില്‍ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 1.28 ലക്ഷം കോടി ഡോളറാണ്, ചൈനയുടേത് 1.33ലക്ഷം കോടിയ്ക്ക് മുകളിലും.
രണ്ടാംപാദത്തില്‍ 0.4 ശതമാനം വളര്‍ച്ചയേ ജപ്പാന് കൈവരിക്കാന്‍ കഴിഞ്ഞുള്ളൂ. ഇത് സാമ്പത്തിക വര്‍ഷം മുഴുവന്‍ ചൈന ജപ്പാന് മുന്നിലാകുമെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തികരംഗത്തെ വന്‍ ശക്തികളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍ തടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ചൈന ജപ്പാന്റെ തൊട്ടുപിന്നിലെത്തിയത്. ചൈനയുടെ ഈ കുതിപ്പ് ഒരു സാമ്പത്തിക ഭീമന്റെ പിറവി മാത്രമല്ല, ഒരു ലോകശക്തിയുടെ ഉദയം തന്നെയാണെന്ന് സാമ്പത്തിക വിദ്ധര്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
ലോക ബാങ്കിന്റെ കണക്കുപ്രകാരം കഴിഞ്ഞ നാലുദശാബ്ദങ്ങളായി ജപ്പാനായിരുന്നു ലോക സമ്പദ്‌വ്യവസ്ഥയില്‍ രണ്ടാംസ്ഥാനത്ത്. എണ്‍പതുകളുടെ തുടക്കത്തില്‍ അമേരിക്കയെ പിന്തള്ളി ജപ്പാന്‍ ഒന്നാമതെത്തുമെന്നും സൂചനകളുണ്ടായി. എന്നാല്‍ ജനങ്ങള്‍ ഭൂരിഭാഗം വാര്‍ദ്ധക്യത്തിലെത്തിയതും സമ്പദ്‌വ്യവസ്ഥ പൂരിതാവസ്ഥയിലെത്തിയതും അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.












Click it and Unblock the Notifications