ബ്ലാക്‌ബെറി സന്ദേശങ്ങള്‍ ഭാഗികമായി പരിശോധിക്കാം
ദില്ലി: ഒടുവില്‍ ബ്ലാക്‌ബെറി സര്‍ക്കാരിനു വഴങ്ങുന്നു. സന്ദേശസേവനങ്ങള്‍ പരിശോധിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്കു സംവിധാനം ഒരുക്കാമെന്നാണു ബ്ലാക്‌ബെറിയുടെ നിര്‍മാതാക്കളായ 'റിസര്‍ച്ച് ഇന്‍ മോഷന്‍' (റിം) അറിയിച്ചു.
സന്ദേശസേവനങ്ങള്‍ പരിശോധിക്കാനുള്ള ഭാഗികമായ സംവിധാനം സെപ്റ്റംബര്‍ ഒന്നുമുതല്‍ ലഭ്യമാക്കും. 2010 അവസാനത്തോടെ പൂര്‍ണമായ പരിശോധനാസംവിധാനവും സജ്ജമാക്കാമെന്നു റിം വ്യക്തമാക്കി.
സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണു ബ്ലാക്‌ബെറിയിലൂടെയുള്ള സന്ദേശങ്ങള്‍ പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടത്.
ഇതിനു സൗകര്യമൊരുക്കിയില്ലെങ്കില്‍ ഓഗസ്റ്റ് 31 നുശേഷം രാജ്യത്തു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിലപാടു സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാക്‌ബെറി വഴങ്ങിയിരിക്കുന്നത്‌നിര്‍മാതാക്കള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
പൂര്‍ണവിവരങ്ങള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നാണ് കമ്പനി പറയുന്നത്.












Click it and Unblock the Notifications