ഷൂസേറ് ഒമറിനെ ശ്രേഷ്ഠനാക്കിയെന്ന് പിതാവ്

തന്റെ മകന്‍ ശ്രേഷ്ഠന്‍മാരുടെ നിരയിലെത്തി എന്ന് പറഞ്ഞ ഫാറൂഖ് അബ്ദുള്ള ചെരുപ്പേറിനെതിരെ വളരെ ലാഘവത്തോടെയാണ് പ്രതികരിച്ചത്.
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയബാവോ, പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, ഇന്ത്യന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം എന്നിവര്‍ക്കു കിട്ടിയ 'ഷൂ അംഗീകാരം' ഒമറിനും കിട്ടി. ഇത് അത്ഭുതകരമായ സംഗതിയാണ്- പാര്‍ലമെന്റിനു പുറത്ത് ഫറുഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
സസ്‌പെന്‍ഷനിലുള്ള ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിളാണു സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കിടെ ഒമറിനു നേരേ ഷൂ എറിഞ്ഞത്. ഷൂ ഒമറിന്റെ ദേഹത്തു കൊണ്ടില്ല. കോണ്‍സ്റ്റബിളിനെ ജയിലിലേയ്ക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications