Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ ടിക്കറ്റിനായി പുതിയ റെയില്‍വെ പോര്‍ട്ടല്‍

Rlys portal to handle ticket booking
മുംബൈ: ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി)യ്ക്ക് വീണ്ടും തിരിച്ചടി. വരുന്ന ഒക്ടോബറില്‍ റെയില്‍വെയുടെ നിയന്ത്രണത്തിലുള്ള ടിക്കറ്റ് ബുക്കിങ് പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ റെയില്‍വെ ഓണ്‍ലൈന്‍ ടിക്കറ്റിങ് രംഗത്തുള്ള ഐആര്‍സിടിസിയുടെ കുത്തക അവസാനിക്കും.

അടുത്തകാലത്ത് ഭക്ഷണവിതരണത്തില്‍നിന്ന് ഒഴിവാക്കിയതോടെ റെയില്‍വെയുടെ കുടിവെള്ളം ഓണ്‍ലൈന്‍ ടിക്കറ്റിങ് എന്നീ മേഖലകളിലേക്ക് ഐആര്‍സിടിസിയുടെ സേവനം ചുരുങ്ങിയിരുന്നു. ഇപ്പോള്‍ സെന്‍ട്രല്‍ റെയില്‍വെയുടെ പ്രത്യേക ടിക്കറ്റ് ബുക്കിങ് പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ ഐആര്‍സിടിസിയുടെ തിളക്കം ഇനിയും മങ്ങും.

നിലവില്‍ ഐആര്‍സിടിസിയുടെ വരുമാനത്തില്‍ 14 ശതമാനം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലൂടെയാണ് ലഭിയ്ക്കുന്നത്. ഇതില്‍ കനത്ത ഇടിവ് നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ലഭിക്കാത്തതിനെക്കുറിച്ച് പരാതികള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് അധികമായൊരു പോര്‍ട്ടല്‍ തുടങ്ങാന്‍ റെയില്‍വെ തീരുമാനിച്ചത്. ഇടിക്കറ്റുകളുടെ വില്പന വര്‍ധിപ്പിക്കുകയാണ് പുതിയ പോര്‍ട്ടലിന്റെ ലക്ഷ്യം. നിലവില്‍ റെയില്‍വേ ടിക്കറ്റില്‍ 30 ശതമാനം ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യപ്പെടുന്നത്.

പുതിയ പോര്‍ട്ടലില്‍ ഇടിക്കറ്റിങിന് പുറമെ, മറ്റു റെയില്‍വേ സേവനങ്ങളായ റിട്ടയര്‍മെന്റ് റൂം ബുക്കിങ് തുടങ്ങിയ സൗകര്യങ്ങളും ലഭിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+