മാനഭംഗം : പ്രതികള്‍ ആസിഡ് ആക്രമണം നടത്തി
ബലന്‍ഷഹര്‍(യുപി): മാനഭംഗക്കേസില്‍ ജയിലിലായിരുന്ന യുവാക്കള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ആക്രമിച്ചു.
ഉത്തര്‍പ്രദേശിലെ ബുലന്‍ഷഹറില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉറങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മേല്‍ ഇവര്‍ ആസിഡ് ഒഴിയ്ക്കുകയായിരുന്നു.
2008ലാണ് പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയകേസില്‍ രണ്ടുപേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. രണ്ടു പ്രതികളും മറ്റു രണ്ടുപേര്‍ക്കൊപ്പമെത്തിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഉറങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ക്കുനേരെ ഒരു ബക്കറ്റ് നിറയെ ആസിഡ് ഇവര്‍ ഒഴിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും രണ്ട് സഹോദരന്മാരുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പെണ്‍കുട്ടിയ്ക്കും പിതാവിനും ഒരു സഹോദരനും നിസാരമായ പൊള്ളല്‍ മാത്രമാണുള്ളത്. എന്നാല്‍ അമ്മയ്ക്കും രണ്ടാമത്തെ സഹോദരനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെത്തുടര്‍ന്ന് പ്രതികളെ വീണ്ടും അറസ്റ്റുചെയ്തിട്ടുണ്ട്. മറ്റു രണ്ടുപേര്‍്ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications