മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

മദനിയുടെ അറസ്റ്റ് ചെയ്ത വിവരം കര്‍ണാടക അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ മദനിക്ക് ബാംഗ്ലൂര്‍ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സാധാരണ ജാമ്യത്തിന് അപേക്ഷ നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഈ അഅേപക്ഷയില്‍ തീര്‍പ്പാകുന്നതുവരെ ഇടക്കാല ജാമ്യം തേടാനും മദനിക്ക് അവകാശമുണ്ട്. മദനിയുടെ ജാമ്യാപേക്ഷകള്‍ ബന്ധപ്പെട്ട കോടതി എത്രയുംവേഗം തീര്‍പ്പാക്കണം. ഹൈക്കോടതിയുടെയോ സെഷന്‍സ് കോടതിയുടെയോ ഉത്തരവ് ജാമ്യാപേക്ഷകളിന്‍മേലുള്ള തീരുമാനത്തെ സ്വാധീനിക്കരുത്.
ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും വൈദ്യ സഹായം ആവശ്യമാണെങ്കിലും വിചാരണ കോടതിയെ സമീപിയ്ക്കാമെന്നും സുപ്രീം കോടതി ഉത്തരവിലുണ്ട്.












Click it and Unblock the Notifications