ലക്ഷദ്വീപില്‍ കപ്പല്‍ പവിഴപ്പുറ്റിലിടിച്ചു
മുംബൈ: ലക്ഷദ്വീപിലെ കവരത്തിക്കുസമീപം ചരക്കുകപ്പല്‍ പവിഴപ്പുറ്റിലിടിച്ചു. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതാരാണെന്ന് തീരസേന അറിയിച്ചു. ഇതുവരെ എണ്ണച്ചോര്‍ച്ച ഉണ്ടായിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.
അപകടത്തെതുടര്‍ന്ന് 400 ചതുരശ്ര മീറ്ററോളം പ്രദേശത്തെ പവിഴപ്പുറ്റുകള്‍ക്ക് കേടുപറ്റിയിട്ടുണ്ട്. കടല്‍ജീവികളുടെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥ കേന്ദ്രമാണ് പവിഴപ്പുറ്റുകള്‍. ഇന്ത്യന്‍ കടല്‍തീരത്തെ ഏറ്റവും വലിയ രണ്ടാമത്തെ പവിഴപ്പുറ്റാണ് കവരത്തി ദ്വീപിന് സമീപമുള്ളത്.
എട്ട് ദിവസം മുമ്പ് മുംബൈ തീരത്ത് രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് എണ്ണ ചോര്‍ന്ന സംഭവത്തിന് പിന്നാലെയാണ് ഇന്ത്യന്‍ കടല്‍തീരത്ത് മറ്റൊരു പരിസ്ഥിതി ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്.
അപകടത്തില്‍പ്പെട്ട നന്ദ അപരാജിത എന്ന ചരക്കുകപ്പല്‍ ദ്വീപിനു കിഴക്കുഭാഗത്തേയ്ക്കുമാറ്റിയിട്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications