അധ്യാപികയുമായി പ്രണയം; വിദ്യാര്‍ഥി ജീവനൊടുക്കി
ബാംഗ്ലൂര്‍: എന്‍ജിനീയറിങ് വിദ്യാര്‍ഥി അധ്യാപികയുടെ വീട്ടില്‍ ആത്മഹത്യ ചെയ്തു. ബാംഗ്ലൂര്‍ ആര്‍വി കോളെജ് ഓഫ് എന്‍ജിനീയറിങിലെ വിദ്യാര്‍ഥിയായ ആദിത്യ പ്രസാദ് ആണ് രാജരാജേശ്വരി നഗറിലുള്ള അധ്യാപികയുടെ വീട്ടില്‍ ഓഗസ്റ്റ് 15ന് ഞായറാഴ്ച തൂങ്ങിമരിച്ചത്.
ആദിത്യയും അധ്യാപികയും തമ്മില്‍ പ്രണയത്തിലായിരുന്നു. അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് ആദിത്യ. അധ്യാപിക ആദിത്യയേയ്ക്കാള്‍ ആറ് വയസിന് മുതിര്‍ന്നതാണ്.
ശനിയാഴ്ച ആദിത്യ ഫോണില്‍ പലവട്ടം അധ്യാപികയെ വിളിച്ചിരുന്നുവത്രേ. എന്നാല്‍ അധ്യാപിക കോളുകള്‍ അവഗണിച്ചു. ഇതിനെത്തുടര്‍ന്ന് താന്‍ ആത്മഹത്യചെയ്യുമെന്ന് ആദിത്യ ഭീഷണിപ്പെടുത്തി.
പിന്നീട് അധ്യാപികയുടെ വീട്ടിലെത്തിയ ആദിത്യ അവിടെ ആത്മഹത്യചെയ്യുകയായിരുന്നു. ഈ സമയത്ത് അധ്യാപിക വീട്ടിലുണ്ടായിരുന്നില്ല. വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ ആത്മഹത്യ ചെയ്ത നിലയില്‍ ആദിത്യയെ കണ്ടത്.
മരണം നടന്നത് വൈകീട്ട് നാലിനും അഞ്ചിനും ഇടയിലാണെന്നാണ് പൊലീസ് പറയുന്നത്. ഝാര്‍ഖണ്ഡ് സ്വദേശിയാണ് ആദിത്യ, വിവരമറിഞ്ഞ് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ ബാംഗ്ലൂരില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications