മന്ത്രി വ്യവസായിയെ തല്ലി; യദ്യൂരപ്പ മാപ്പുചോദിച്ചു

യുവ വ്യവസായി ഭരതിനും കുടുംബത്തിനുമെതിരെ മന്ത്രി പൊലീസിനെക്കൊണ്ട് കേസ് എടുപ്പിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഭരതിനോടും കുടുംബത്തോടും പരസ്യമായി മാപ്പ് ചോദിക്കുകയും കേസു പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും മന്ത്രിയോടു വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രിയും ജനങ്ങളോട് ഇങ്ങനെ പെരുമാറാന്‍ പാടില്ല. മന്ത്രിവാഹനങ്ങളെ ആരും മറികടക്കാന്‍ പാടില്ലെന്ന ധാരണ വച്ചുപുലര്‍ത്തരുത്-യദ്യൂരപ്പ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടിതാണെങ്കിലും താന്‍ ക്ഷമാപണത്തിനില്ലെന്ന നിലപാടിലാണു ബച്ചെഗൌഡ.ബച്ചെഗൗഡ ഹാസനില്‍ സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു മടങ്ങുമ്പോഴായിരുന്നു സംഭവം.
മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൌഡയുടെ വിശ്വസ്തനായിരുന്ന ബച്ചെഗൌഡ ജനതാദള്‍ (എസ്) വിട്ടാണു ബിജെപിയില്‍ ചേര്‍ന്നത്.












Click it and Unblock the Notifications