Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്‌യു പ്രസിഡന്റിന് പ്രകടന വിലക്ക്

തിരുവനന്തപുരം: കെഎസ്‌യു പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ അടുത്ത ആറു മാസത്തേക്ക് പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എഫ് അഷീദ വിലക്കി.

തിങ്കളാഴ്ച കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് തള്ളിക്കയറിയ അഞ്ച് കെഎസ്‌യു നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഉപാധി ഏര്‍പ്പെടുത്തിയത്. ഷാഫി പറമ്പിലിന് പുറമെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍.ബി. നിജോ, വി.എസ്. ജോയി, ജില്ലാ പ്രസിഡന്റ് ടിആര്‍ രാജേഷ്, ജില്ലാ സെക്രട്ടറി സുധീര്‍ഷാ എന്നിവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയുടെ രാജിയാവശ്യപ്പെട്ടായിരുന്നു പ്രകടനം. 10,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് ഇവരെ കോടതി വിട്ടയച്ചത്. ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ വീണ്ടും പ്രകടനം നടത്താനും അക്രമാസക്തമാകാനും സാധ്യതയുണ്ടെന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ബാലചന്ദ്രമേനോന്റെ വാദം പരിഗണിച്ചാണ് വിലക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+