Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ്

Madani
കൊല്ലം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റുചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ഏകദേശ ധാരണയുണ്ടാക്കിയതായി സൂചന.

മദനി ചൊവ്വാഴ്ച കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ്‌ചെയ്യുന്നതിനുള്ള എല്ലാ സഹായവും കര്‍ണാടക പോലീസിന് നല്‍കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് ബാംഗ്ലൂര്‍ പോലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാറുമായി ഡിജിപി ചര്‍ച്ചനടത്തിയതായും കോടിയേരി പറഞ്ഞു.

ചൊവ്വാഴ്ച മൂന്നുമണിക്കുള്ളില്‍ മദനി കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ് ആചാര്യ ബാംഗ്ലൂരില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാംഗ്ലൂരില്‍നിന്ന് മദനിയെ അറസ്റ്റുചെയ്യാനെത്തിയ പോലീസ് സംഘം കരുനാഗപ്പള്ളി കോടതിയില്‍ ക്യാമ്പ് ചെയ്യുകയാണ്.

മദനി ചൊവ്വാഴ്ച കരുനാഗപ്പള്ളി മജിസ്‌ട്രേറ്റിനുമുന്നില്‍ കീഴടങ്ങുമെന്ന് നേരത്തെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ പിഡിപി വര്‍ക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജും മദനിയുടെ അഭിഭാഷകനും ഇത് നിഷേധിച്ചിട്ടുണ്ട്.

സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ സാവകാശം നല്‍കാന്‍ പോലീസിന് നിര്‍ദേശം ലഭിച്ചതനുസരിച്ചാണ് മദനിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യാതിരുന്നതെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+