കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനി അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

Madhani
അന്‍വാര്‍ശേരി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസ് 31ാം പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയെ കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തു. മദനി കോടതിയില്‍ കീഴടങ്ങുന്നതിന് വാഹനത്തില്‍ പുറപ്പെടാന്‍ ഒരുങ്ങവേ പോലീസ് അന്‍വാര്‍ശേരിയിലെത്തി അറസ്റ്റ് നടപ്പാക്കുകയായിരുന്നു. മദനിയുടെ ഭാര്യ സൂഫിയ മദനി ഒഴികെയുള്ളവരെ വാഹനത്തില്‍ നിന്ന് പുറത്താക്കി.

നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ഉച്ചയ്ക്ക് 1.15ലോടെയാണ് മദനിയെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റാണോ അതോ കോടതിയില്‍ കീഴടങ്ങലാണോ സംഭവിക്കുക എന്നതു സംബന്ധിച്ച് യാതൊരു വ്യക്തതയും അവസാന നിമിഷം വരെ ഇല്ലായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസ് അന്വേഷിക്കുന്ന ബാംഗ്ലൂര്‍ ജോയിന്റ് കമ്മീഷണര്‍ അലോക് കുമാറും ഡെപ്യൂട്ടി കമ്മീഷണര്‍ ഓംകാരയ്യയും അറസ്റ്റ് നടപ്പാക്കിയ്ത ദക്ഷണി മേഖലാ ഐജി ഹേമചന്ദ്രന്‍,
കൊല്ലം എസ്പി ഹര്‍ഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുത്തു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാധ്യമപ്രവര്‍ത്തകരെ കണ്ട മദനി താന്‍ കോടതിയില്‍ കീഴടങ്ങാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മദനിയ്ക്കായി കരുനാഗപ്പള്ളി കോടതിയില്‍ അഡ്വക്കേറ്റ് ബി. രാമന്‍ പിള്ള ഹാജരാകുകയും ചെയ്തു.

അന്‍വാര്‍ശേരിയിലെ അനാഥ കുഞ്ഞുങ്ങള്‍ക്കൊപ്പം മധ്യാഹ്ന നമസ്‌കാരം നടത്തിയശേഷം കോടതിയിലേയ്ക്ക് പുറപ്പെടുമെന്നാണ് അദ്ദേഹം അറിയിച്ചത്. മദനി പുറത്തേക്ക് പോകുമ്പോള്‍ അന്‍വാര്‍ശേരിയിലെ കുഞ്ഞുങ്ങള്‍ കരയുന്നത് കാണാമായിരുന്നു.

വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ നമസ്‌കാരത്തിനുശേഷം മദനിയും ഏതാനും ആളുകളും വാഹനത്തില്‍ കയറി കോടതിയിലേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങി. എന്നാല്‍ ഈ സമയത്ത് വന്‍ പോലീസ് സന്നാഹം അന്‍വാര്‍ശേരി ക്യാമ്പസില്‍ കയറി വാഹനം തടയുകയും അറസ്റ്റ് നടപ്പാക്കുകയുമായിരുന്നു. ഭാര്യ സൂഫിയ മദനി ഒഴികെയുള്ളവരെ വാഹനത്തില്‍നിന്ന് പുറത്തിറക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X