തരൂര്‍-സുനന്ദ വിവാഹത്തിന് മക്കളും എത്തും

വിവാഹത്തിനായി സുനന്ദയും ബന്ധുക്കളും ഓഗസ്റ്റ് 21ന് പാലക്കാട്ടെത്തും. സുനന്ദയുടെ ആദ്യ വിവാഹത്തിലെ മകനും കൂടെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി കൊല്ലങ്കോട്ടെ പ്രമുഖ ആയുര്‍വേദ റിസോര്‍ട്ടായ കളരി കോവിലകത്ത് മുറികള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.
ഇവിടത്തെ ആഡംബര മുറികളായ വെങ്കുനാട് സ്യൂട്ടാണ് സുനന്ദയ്ക്കും ബന്ധുക്കള്‍ക്കുമായി ബുക്ക് ചെയ്തിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി തിരുവന്തപുരത്തെ ആഢംബര ഹോട്ടലുകളായ ഹോട്ടല്‍ താജിലും ഹോട്ടല്‍ എസ്പി ഗ്രാന്റ് ഡെയ്‌സിലും മുറികള്‍ ബുക് ചെയ്തിട്ടുണ്ട്.
തരൂരിന്റെ അമ്മ ലില്ലിയും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും സഹോദരിമാരും വിവാഹത്തിനെത്തുമെന്നാണ് സൂചന. എന്നാല്‍ കേരളത്തില്‍ നിന്നോ പുറത്തുനിന്നോ ഉള്ള രാഷ്ട്രീയ നേതാക്കളാരും തന്നെ ചടങ്ങിനുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ചടങ്ങിന് 100 പേര്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നാണ് സൂചന. കേരളീയ പരമ്പരാഗത വേഷങ്ങളാണ് രണ്ടുപേരും ചടങ്ങിന് അണിയുകയെന്നാണ് അറിയുന്നത്. ചായ, കാപ്പി എന്നിവയ്‌ക്കൊപ്പം പാല്‍പായസവും, ലഡുവുമാണത്രേ വിവാഹമെനുവില്‍ ഉള്ളത്.
വിവാഹം കഴിഞ്ഞ് തിരുവോണ ദിവസം ദമ്പതിമാര്‍ തിരുവനന്തപുരത്തെ ശ്രീ ചിത്തിര പുവര്‍ ഹോമിലെ കുട്ടികള്‍ക്കൊപ്പം ഓണസദ്യയുണ്ണും. ഓഗസ്റ്റ് 24ന് രണ്ടുപേരും ദില്ലിയിലേയ്ക്ക് തിരിക്കുമെന്നും അറിയുന്നു. പിന്നീട് ദില്ലിയില്‍ നടക്കുന്ന വിവാഹവിരുന്നിലും ഇവര്‍ പങ്കെടുക്കും. ഇതിനിടെ തിരുവനന്തുപുരത്തും അതിഥി സല്‍ക്കാരനം നടക്കും.












Click it and Unblock the Notifications