എയ്‍ഡ്‍്സ് പരത്തിയ ഗായിക മാപ്പു പറഞ്ഞു

ജര്‍മനിയിലെ പ്രശസ്ത വനിതാ പോപ്പ് സംഘമായ 'നോ എയ്ഞ്ചല്‍സി'ലെ ഗായികയായ ബെനയ്‌സ ഡാംസ്റ്റാഡിലെ കോടതി വിചാരണയ്ക്കിടെയാണ് ഖേദം പ്രകടിപ്പിച്ചത്.
തെറ്റു സമ്മതിച്ച അവര്‍ മനഃപൂര്‍വം എയ്‍ഡ്‍്സ് പരത്താന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്. 1999 മുതല്‍ താന്‍ എയ്ഡ്്‌സ് ബാധിതയാണെന്ന കാര്യം ഇവര്‍ക്കറിയാമായിരുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
2004ല്‍ നഭ്ജ തനിക്ക് എയ്‍ഡ്‍്സ് പരത്തിയെന്ന് ഇവരുടെ മുന്‍ കാമുകനും കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കുറ്റക്കാരിയാണെന്നു തെളിഞ്ഞാല്‍ ആറുമാസം മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. 2009ല്‍ ഫ്രാങ്ക്ഫര്‍ട്ടിലാണ് നദ്ജ അറസ്റ്റിലായത്.












Click it and Unblock the Notifications