Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സെക്സും നിഫ്റ്റിയും കയറി

മുംബൈ: ബുധനാഴ്ച രാവിലെ മുതല്‍ ചാഞ്ചാട്ടത്തിലായിരുന്ന ഓഹരി വിപണി വൈകീട്ട് അവസാനിയ്ക്കുന്നതിന് ഒരു മണിയ്ക്കൂര്‍ മുമ്പ് കയറ്റത്തിന്റെ പാതയിലേയ്ക്ക് മാറി. വിപണി അവസാനിച്ചപ്പോള്‍ സെന്‍സെക്സ് 200 പോയന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച സൂചിക 65 പോയന്റും കയറി.

ടെക്‍നോളജി, ഫിനാന്‍ഷ്യല്‍, മെറ്റല്‍, എഫ്എംസിജി, പിഎസ്‍യു എണ്ണ വിപണന കമ്പനികള്‍ എന്നിവയുടെ ഓഹിരികളായിരുന്നു കയറ്റത്തിന് വിധേയമായത്. നിഫ്റ്റിയും കയറ്റത്തിന്റെ പാതയിലായിരുന്നെങ്കിലും 5500 എന്ന സമ്മര്‍ദ്ദ രേഖ കടക്കാത്തത് പ്രത്യാശ നല്‍കുന്നില്ലെന്നാണ് ചില വിപണി നിരീക്ഷകരുടെ അഭിപ്രായം. എന്നാല്‍ വൈകാതെ നിഫ്റ്റി 5560 ലെത്തുമെന്നാണ് മറ്റ് ചില ഓഹരി ബ്രോക്കര്‍മാര്‍ പറയുന്നത്.

യൂറോപ്യന്‍ വിപണി തണുപ്പന്‍ മട്ടിലായിരുന്നെങ്കിലും അതിനെ അവഗണിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ വിപണിയിലെ മുന്നേറ്റം.

വിപണി പൊതുവേ മേലോട്ടാണെന്നത് ആശ്വാസകരമായ കാര്യമാണ്. വന്‍ വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായില്ലെങ്കില്‍ ഈ മേലോട്ട് പോക്കിന് പ്രശ്നം ഉണ്ടാവില്ല.

എന്നാല്‍ എല്ലാ നിരീക്ഷകരും ആഗോള സാമ്പത്തിക അവസ്ഥയെക്കുറിച്ച് അത്ര ശുഭകരമായ സൂചനകളല്ല നല്‍കുന്നത്. യുഎസ്എ വീണ്ടും ഒരു മാന്ദ്യത്തിലേയ്ക്കാണോ എന്ന് സംശയിയ്ക്കുന്ന സാമ്പത്തിക വിദഗ്ദര്‍ ഏറെയാണ്. ഒരു മാന്ദ്യത്തില്‍ നിന്ന് കരകയറുന്ന സൂചന കാണിച്ചിട്ട് വീണ്ടും മറ്റൊരു മാന്ദ്യം സംഭവിയ്ക്കുന്ന (ഡബിള്‍ ഡിപ്) രീതിയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ചില സാമ്പത്തിക വിദഗ്ദരെങ്കിലും പറയുന്നുണ്ട്.

ഇത് യുഎസിലെ ഓഹരി വിപണിയെ ബാധിയ്ക്കുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിയിലും അതിന്റെ അലകള്‍ ഉണ്ടാവുമെന്നാണ് എച്ച്എസ്‍ബിസി പ്രൈവറ്റ് ബാങ്കിന്റെ ഏഷ്യാ ഇന്‍വസ്റ്റ്മെന്റ് സ്ട്രാറ്റജി മേധാവിയായ അര്‍ജുന മഹേന്ദ്രന്‍ പറയുന്നത്.

അതുകൊണ്ട് തന്നെ നിക്ഷേപകരുടെ വിപണിയിലെ നീക്കങ്ങള്‍ കരുതലോടെയാവണം.

സെന്‍സെക്സ് 18257.12 (+208.27)
നിഫ്റ്റി 5479.15 (+65.00)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+