ഹോട്ടലില്‍ ബ്രിട്ടീഷ് യുവതിയെ അപമാനിച്ചു
ഭുവനേശ്വര്‍: ഇരുപത് വയസ്സുള്ള ബ്രിട്ടീഷുകാരിയെ ഒറീസയില്‍ അപമാനിച്ചതായി പരാതി. ഒറീസ സര്‍ക്കാറിന് കീഴിലുള്ള ഹോട്ടലിലെ ജീവനക്കാരനാണത്രേ വിദേശ യുവതിയെ അപമാനിച്ചത്.
ഓഗസ്റ്റ് 17ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഹോട്ടല്‍ ജീവനക്കാരനായ സുഭാഷ് സാഹു എന്നയാള്‍ക്കെതിരെ യുവതി പുരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒറീസ ടൂറിസം വികസന കോര്‍പ്പറേഷന്‍ നടത്തുന്ന ജാത്രി നിവാസ് ഹോട്ടലിലെ ജീവനക്കാരനാണ് ഇയാള്‍. സൂര്യക്ഷേത്രത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഹോ്ട്ടലിലാണ് യുവതി താമസിച്ചിരുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. പിന്നാലെ ഭക്ഷണം കൊണ്ടുവന്ന ജീവനക്കാരന്‍ മുറിയില്‍ക്കയറി യുവതിയെ അപമാനിക്കുകയായിരുന്നുവത്രേ.
യുവതിയുടെ പരാതിപ്രകാരം ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications