റോഡില്‍ പെണ്‍കുട്ടികളുടെ കാര്‍റേസ്: 2 മരണം
ചണ്ഡീഗഡ്: റോഡിലൂടെ മത്സരയോട്ടം നടത്തിയ കാറുകളിലൊന്ന് ബൈക്കിലിടിച്ച് ചണ്ഡീഗഡില്‍ രണ്ട് പേര്‍ മരിച്ചു. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുടെ വസതികള്‍ സ്ഥിതിചെയ്യുന്ന സെക്ടര്‍ മൂന്നിന് സമീപമാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന 21 കാരനും അഞ്ചു വയസുള്ള കുട്ടിയുമാണ് മരിച്ചത്.
പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശമായിരുന്നിട്ടും മത്സരയോട്ടം നടത്തി അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു.
കാര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മത്സ ഓട്ടം നടത്തിയ രണ്ടാമത്തെ കാറും നിര്‍ത്താതെ ഓടിച്ചുപോയി. മാരുതി സ്വിഫ്റ്റ് കാറിലും ഹോണ്ട അക്കോര്‍ഡിലുമെത്തിയ സംഘങ്ങള്‍ തമ്മിലായിരുന്നു മത്സരം. ഇതില്‍ പെണ്‍കുട്ടികള്‍ ഓടിച്ച ഹോണ്ട അക്കോര്‍ഡാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
അഞ്ചു വയസുകാരനായ ഹര്‍പ്രീത് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ബൈക്ക് ഓടിച്ചിരുന്ന സുഖ്‌വിന്ദര്‍ മരിച്ചത്. വിഐപി രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറാണ് മദ്യലഹരിയില്‍ പെണ്‍കുട്ടികള്‍ ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications