ഗൂഗിള്‍ വീണ്ടും കശ്മീര്‍ പാക്കിന് സമ്മാനിച്ചു

ഇതാദ്യമായല്ല ഗൂഗിളിന്റെ ഭാഗത്തു നിന്നും ഇത്തരം പിഴവുകള്‍ ഉണ്ടാവുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും കമ്പനി അറിയിച്ചു.
മാസങ്ങള്‍ക്കു മുമ്പ് സ്റ്റാറ്റിസ്റ്റിക്കല്‍ ടൂളുകള്‍ക്കായുള്ള ഗൂഗിള്‍ വെബ്‌സൈറ്റിലും ഇത്തരം പിഴവ് കണ്ടെത്തിയിരുന്നു. 2005ല്‍ പുറത്തിറക്കിയ ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ മാപ്പില്‍ ഇത്തരം തെറ്റു വരുത്തിയതു വന്‍വിവാദമായി മാറുകയും ചെയ്തു.
കശ്മീരിന് പുറമെ അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമെന്ന രീതിയില്‍ ചിത്രീകരിച്ചതും വലിയ കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു. സ്ഥലനാമം ഹിന്ദിയിലോ ഇംഗ്ലിഷിലോ കുറിക്കുന്നതിനു പകരം ചൈനീസ് ഭാഷയായ മാന്‍ഡരിനില്‍ കുറിച്ചതാണ് അന്ന് കുഴപ്പങ്ങള്‍ക്കിടയാക്കിയത്.
ഇന്ത്യയുടെ ഔദ്യോഗിക ഭൂപട നിര്‍മാണ ഏജന്‍സിയായ സര്‍വെ ഒഫ് ഇന്ത്യ ഗൂഗിളിനെതിരെ നടപടിയെടുക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയുടെ ഭാഗമായി കാണിക്കുന്നില്ലെങ്കില്‍ തര്‍ക്ക പ്രദേശമായാണു ചിത്രീകരിക്കേണ്ടിയിരുന്നതെന്ന് അവര്‍ പറയുന്നു.












Click it and Unblock the Notifications