അറബിക്കടലില്‍ ജലനിരപ്പുയരുന്നുവെന്ന് പഠനം
ബാംഗ്ലൂര്‍ : അറബിക്കടലിലെ ജലനിപ്പ് ഉയരുന്നതായി കണ്ടെത്തല്‍, അമേരിക്കയിലെ കൊളറാഡോ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഓരോ പത്തുവര്‍ഷം കൂടുമ്പോഴും 13 മില്ലീമീറ്റര്‍ വീതമാണ് ജലനിരപ്പ് ഉയരുന്നത്.
ഇത് ഇന്ത്യയുടെ പശ്ചിമതീരത്തിനു ഭാവിയില്‍ ഭീഷണിയാകുമെന്നു പഠനം മുന്നറിയിപ്പു നല്കുന്നു.ഹൈദരാബാദിലെ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഗോവയിലെ നാഷനല്‍ ഓഷനോഗ്രഫി ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളും പഠനത്തിലെ കണ്ടെത്തലുകള്‍ ശരിവച്ചുകഴിഞ്ഞു.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ കൊച്ചിയിലെ കടല്‍നിരപ്പ് ഓരോ വര്‍ഷവും 1.75 മില്ലീമീറ്ററും മുംബൈയില്‍ 1.20 മില്ലീമീറ്ററും കണ്ട് ഉയര്‍ന്നതായി ഓഷന്‍ സെന്റര്‍ മേധാവി ഡോക്ടര്‍ എസ്.സി.എസ്. ഷേണായി പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കടലില്‍ നടത്തിയ പഠനങ്ങള്‍ ജലനിരപ്പ് ഉയരുന്ന പ്രവണതയാണ് കാണിക്കുന്നതെന്നു ഷേണായി വിശദീകരിച്ചു.
മഞ്ഞ് ഉരുകിയും ചൂടേറ്റം മൂലം കടല്‍വെള്ളത്തിന്റെ വ്യാപ്തം കൂടിയുമാണ് ഇതു സംഭവിക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലിലും ജലനിരപ്പ് ഉയരും. ഇന്ത്യയെ കൂടാതെ ബംഗ്ലദേശ്, ശ്രീലങ്ക, സുമാത്ര, ജാവ തുടങ്ങിയ പ്രദേശങ്ങളും ഭാവിയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഎസിലെ ഗവേഷണപഠനത്തിനു നേതൃത്വം നല്കിയ പ്രഫസര്‍ വെയ്ക്കിങ് ഹാന്‍ പറഞ്ഞു.
ആഗോള താപനമാണ് കടല്‍ നിരപ്പ് ഉയരുന്നതിന് പിന്നിലെന്നും മഴക്കാലത്താണു കടല്‍നിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ മറ്റു തീരങ്ങളെക്കാള്‍ അറബിക്കടലുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് ഇനി ചൂടേറാന്‍ പോകുന്നതെന്നു പഠനം പറയുന്നു. കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ പശ്ചിമതീരത്ത് ഭാവിയെ മുന്നില്‍ കണ്ട് പ്രതിരോധ നടപടികള്‍ ഇപ്പോഴേ തുടങ്ങണം.
ആഫ്രിക്കന്‍ തീരംമുതല്‍ കിഴക്ക് പസഫിക്വരെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷത്തിനിടെ അര ഡിഗ്രി സെല്‍ഷ്യസ് കൂടിയിട്ടുണ്ട്. നിസ്സാരമെന്നു തോന്നുമെങ്കിലും ചെറിയ താപവ്യതിയാനം പോലും കടലില്‍ വന്‍ മാറ്റങ്ങള്‍ക്കു കാരണമാകും.
എന്നാല്‍ ടാന്‍സാനിയ പോലെ ആഫ്രിക്കയുടെ ചില ഭാഗത്തു ജലനിരപ്പ് താഴുന്ന പ്രവണത കാണുന്നതായി കൊളറാഡോയിലെ അന്തരീക്ഷ ഗവേഷണ വിഭാഗം കണ്ടെത്തി.
ലോകത്ത് എല്ലായിടത്തുമുള്ള സമുദ്രനിരപ്പ് ഒരേപോലെയാണെന്ന ധാരണ തെറ്റാണ്. പടിഞ്ഞാറ് ആഫ്രിക്കയും കിഴക്ക് ഓസ്ട്രേലിയയും തെക്ക് അന്റാര്‍ട്ടിക്കയും വടക്ക് ഇന്ത്യയുംവരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കടലാണ്. ലോകത്ത് ആകെയുള്ളതിന്റെ 20 ശതമാനം ജലമാണ് ഇവിടെയുള്ളത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications