ബീഹാര്‍ എംഎല്‍എയ്ക്ക് ജയിലിലും മന്ത്രിപദവി

ബീഹാര്‍ വിധാന്‍സഭ ആവാസ് സമിതി ചെയര്‍മാനാണ് വിജയ് കുമാര്‍. മന്ത്രി സ്ഥാനത്തിനു സമാനമായ പദവിയാണിത്. 1998 ജൂണ്‍ 13 നു ബീഹാര്‍ മുന്‍മന്ത്രി ബ്രിജ് ബിഹാരി പ്രസാദിനെ കൊലപ്പെടുത്തിയ കേസിലാണു കോടതി ശുക്ലയെ ജീവപര്യന്തം തടവിനു വിധിച്ചത്. എന്നാല്‍ ഇതുവരെ ഇദ്ദേഹത്തെ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
2007ല്‍ ഐഎഎസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ഇദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നുവെങ്കിലും പട്‌ന ഹൈക്കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങിയ കേസുകളിലും വിജയ് കുമാര്‍ പ്രതിയാണ്.
സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications