Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തെ മാറ്റിയാല്‍ ചര്‍ച്ചക്ക് തയാര്‍:കിഷന്‍ജി

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരുമായി ഉപാധികളോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാവോവാദി നേതാവ് കിഷന്‍ജി. ആഭ്യന്തരമന്ത്രി പദവിയില്‍ നിന്ന് പി ചിദംബരത്തെ മാറ്റുകയും ഇരുവിഭാഗവും മൂന്ന് മാസം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും സ്വതന്ത്രരായ മധ്യവര്‍ത്തികളെ അനുവദിക്കുകയും ചെയ്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് കിഷന്‍ജി അറിയിച്ചിരിയ്ക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണം എന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതിയുടെ ആഹ്വാനത്തിനുള്ള മറുപടിയായാണ് കിഷന്‍ജി ചര്‍ച്ചയ്ക്കുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.

മധ്യവര്‍ത്തിയായി കേന്ദ്ര റയില്‍വെ മന്ത്രി മമതബാനര്‍ജിയെ സ്വാഗതം ചെയ്യും. ഇതിന്് പുറമെ സ്വാമി അഗ്‌നിവേശ്, അരുന്ധതി റോയ്, മേധ പട്കര്‍, ബി ഡി ശര്‍മ്മ തുടങ്ങി സ്വീകാര്യരായ വ്യക്തികളില്‍ ആരെങ്കിലും ആകാമെന്നും കിഷന്‍ജി വ്യക്തമാക്കി.

ഇതിനിടെ സംഘടനയുടെ വക്താവ് ആസാദിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചതിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി റോസയ്യ രാജി വയ്ക്കണമെന്ന ഉപാധിയും മാവോവാദികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+